രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുമ്പോഴും അത് നടപ്പാക്കണമെന്ന തങ്ങളുടെ നയവുമായി മുന്നോട്ട് പോകാന്‍ ബിജെപി തീരുമാനിച്ചു. എല്ലാവിഭാഗത്തില്‍പ്പെട്ട ജനങ്ങളോടും ചര്‍ച്ച ചെയ്ത ശേഷമേ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള അന്തിമ തീരുമാനം കൈക്കൊള്ളു എന്ന്‍ ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
എകീകൃത സിവില്‍ കോഡ‍് സംബന്ധിച്ച് മുസ്ലീം ലീഗും, സിപിഎമ്മും ഉള്‍പ്പെടെയുള്ളവര്‍ വിപരീത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പക്ഷേ, ഇതുസംബന്ധിച്ച ചര്‍ച്ചകളുമായി മുന്നോട്ട് പോകാം എന്ന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ടാനമായും ബിജെപി ഉള്‍പ്പെടുത്തിയിരുന്നതാണ് ഏകീകൃത സിവില്‍ കോഡ്.
ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുക എന്നതാണ് ബിജെപിയുടെ നയം. ഇപ്പോഴുണ്ടായിട്ടുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടതില്ല എന്നും പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്.
ഏകീകൃത സിവില്‍ കോഡ് ഒരു നിയമമാക്കുന്നതിനെപ്പറ്റി പരിശോധിക്കാന്‍ മാത്രമാണ് ഇപ്പോഴുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഈ നിയമം എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിക്കാനാണ് ഇപ്പോള്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു പൊതുകുടുംബ നിയമം രൂപീകരിക്കണോ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടാം, തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത് എന്നും ഷാനവാസ് ഹുസൈന്‍ അറിയിച്ചു.
Post Your Comments