തിരുവനന്തപുരം ● വീട്ടമ്മയ്ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ അവതാരകനും നടനുമായ സബുമോന്‍ അബ്ദുസമദ് എന്ന തരികിട സാബുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു. മാസ് റിപ്പോര്ട്ടിംഗിനെത്തുടര്ന്നാണ് അക്കൗണ്ട് പൂട്ടിയതെന്നാണ് സൂചന.
കഴിഞ്ഞദിവസം രാത്രിയാണ് സാബുമോന് കലാഭവന്‍ മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചു എന്നാരോപിച്ച് വീട്ടമ്മയ്ക്കെതിരെ അസഭ്യവര്‍ഷം നടത്തിയത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ വീട്ടമ്മയെയാണ് തികച്ചും അസഭ്യവും, അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് സാബു അബ്ദുസബദ് എന്ന ഫേസ് ബുക്ക് അക്കൗണ്ടിലൂടെ സാബു വീട്ടമ്മയുടെ ഫോട്ടോ സഹിതം പോസ്റ്റ് ഇട്ടത്.
സംഭവത്തില്‍ വീട്ടമ്മ ഹൈദരാബാദ് പോലീസിലും ദേശിയ വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റു കൂടിയായ വീട്ടമ്മയുടെ ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശമാണ് സാബുവിനെ പ്രകോപിപ്പിച്ചതെന്നു പറയപ്പെടുന്നു.
അടുത്തിടെ, കലാഭവന്‍ മണിയുടെ ഇളയ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണനെതിരേയും ഭാര്യക്കെതിരെയും തരികിട സാബു അസഭ്യവര്‍ഷം നടത്തിയിരുന്നു. ഇവരെ തെറിപറയാന്‍ സാബു ആരാണ് എന്ന വീട്ടമ്മയുടെ ഫേസ്ബുക്കിലെ ചോദ്യമാണ് സാബുവിനെ പ്രകോപ്പിച്ചത്. മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്ന് വീട്ടമ്മ ആരോപിച്ചിട്ടില്ല. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ സ്ത്രീകളെ തെരഞ്ഞുപിടിച്ച് സമാനരീതിയിലാണ് സാബു പ്രതികരിച്ചത്.
സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്ന ഒരു കുടുംബിനിയ്ക്കെതിരേയുളള സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സാബുവിന്റെ പോസ്റ്റിന് കീഴെ വിമര്‍ശനം ഉന്നയിച്ചവരെയും അശ്ലീല-അസഭ്യ വര്‍ഷം കൊണ്ടാണ് സാബുനേരിട്ടത്.
മണിയുടെ മരണത്തില്‍ തനിക്കു പങ്കൊന്നുമില്ലെങ്കില്‍, ഇത്തരത്തില്‍ പ്രകോപിതനാകുന്നതെന്തിനാണെന്നാണ് പോസ്റ്റിനോടു പ്രതികരിക്കുന്ന മിക്കവരുടേയും പ്രസക്തമായ ചോദ്യം.
Post Your Comments