NewsIndia

മഞ്ച് മുതൽ എലി നക്കിയ പാൽ വരെ ‌പ്രസാദമായി നൽകുന്ന വിചിത്രക്ഷേത്രങ്ങൾ

പ‌രിചിതവും അപരിചിതവുമായ ദൈവ‌ങ്ങള്‍ കുടികൊള്ളു‌ന്ന നിരവധി ക്ഷേത്രങ്ങളുണ്ട് നമ്മുടെ ഇന്ത്യാ മഹാ‌രാജ്യത്തില്‍. അത് പോലെ തന്നെ വിചിത്രമായ പ്രസാദങ്ങള്‍ ഭക്തർക്ക് നൽകുന്ന ക്ഷേത്രങ്ങളും ഉണ്ട്.

*മഞ്ച് മുരു‌കന്‍ ക്ഷേത്രം
ആലപ്പുഴയിലെ മ‌ഞ്ച് മുരുകന്‍ ക്ഷേത്രത്തിൽ മഞ്ച് പോലുള്ള ബ്രാന്‍ഡഡ് ചോക്ലേറ്റുകളാണ് പ്രസാദമായി നല്‍കുന്നത്. നിര‌വധി ആളുകള്‍ അവരുടെ ആഗ്രഹ സഫ‌ലീകരണത്തിന് ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. ശര്‍ക്കരയായി‌രുന്നു പണ്ട് കാലത്ത് ഇവിടുത്തെ പ്രസാദം.

*ചൈനീസ് കാളി ക്ഷേ‌ത്രം
കല്‍ക്കട്ടയിലെ ചൈന ടൗണില്‍ സ്ഥിതി ചെയ്യുന്ന ഒരു കാളി ക്ഷേത്രമാണ് ചൈനീസ് കാളി എന്ന് അറിയപ്പെടുന്നത്. ചൈനാ ടൗണി‌ല്‍ കൂടുതല്‍ ആളുകളും ചൈനീസ് വംശജര്‍ ആയതിനാല്‍ അവിടുത്തെ പ്രസാദത്തിനും ഒരു ചൈനീസ് സ്റ്റൈ‌ല്‍ വന്നു. ചൈനക്കാരുടെ നൂഡില്‍സ് ആണ് ഇവിടുത്തെ പ്രസാദം.

*പറശ്ശിനിക്കടവ് ക്ഷേത്രം
കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രം ഏറെ പ്രശസ്തമാണ്. പറശ്ശിനിക്കടവിലെ മൂര്‍ത്തിയായ മുത്തപ്പന് ഏറ്റവും ഇഷ്ടം ഉണക്കമീനും കള്ളുമാണ്. അതിനാല്‍ ഭക്തര്‍ ഇതൊക്കെയാ‌ണ് മുത്തപ്പന് സമര്‍പ്പിക്കുന്നത്. പൂജയ്ക്ക് ശേഷം ഇതൊക്കെ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. വന്‍പയര്‍ പുഴുങ്ങിയതും തേങ്ങപൂളുമാണ് ഇവിടുത്തെ പ്രസാദം.

*കര്‍ണിമാത ക്ഷേത്രം
രാജസ്ഥാനിലെ ബീക്കനീറില്‍ ആണ് ഈ ക്ഷേ‌ത്രം സ്ഥിതി ചെയ്യുന്നത്. എലികളെ ആരാധിക്കുന്നതിലൂടെ പ്രശസ്തി നേടിയ ഈ ക്ഷേത്രത്തിലെ പ്രസാദത്തിനുമുണ്ട് പ്രത്യേകത. എലി നക്കിയ പാലാണ് ഇവിടെ പ്രസാദമായി നല്‍കുന്ന‌ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button