കൊച്ചി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് സീറോമലബാര്‍ സഭ. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഗുണം ചെയ്യുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
എന്നാല്‍, നടപ്പാക്കും മുമ്പ് എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തില്‍ ഉണ്ടാക്കണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമ്പോള്‍ ആചാരപരമയ വൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉതകുന്നതാണ് സിവില്‍ കോഡ്. പരമ്പരാഗതമായുള്ള നിയമങ്ങളും ആചാരങ്ങളും അംഗീകരിച്ചുകൊണ്ടുള്ള ഏകീകൃത സിവില്‍ കോഡിനെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ മുസ്ലിംലീഗ് നേരത്തെ എതിര്‍ത്തിരുന്നു. മുസ്‌ളീം വ്യക്തി നിയമത്തിനും ശരിയത്തിനും എതിരാണ് ഏകീകൃത സിവില്‍ കോഡെന്നായിരുന്നു ലീഗ് എംപി: ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന.
Post Your Comments