ന്യൂഡല്‍ഹി: അമേരിക്കയുടെ പക്കല്‍നിന്ന് നാല് അത്യാധുനിക ലോംഗ്റേഞ്ച്, സര്‍വീലന്‍സ്, ആന്റി-സബ്മറീന് പൊസൈഡണ്‍-8ഐ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായുള്ള ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ്) അനുമതി നല്‍കിയതായി പ്രതിരോധ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1-ബില്ല്യണ്‍ ഡോളറിന് മുകളില്‍ ചിലവുവരും ഈ 4 യുദ്ധവിമാനങ്ങള്‍ക്ക്.
പൊസൈഡണിന്റെ നിര്‍മ്മാതാക്കളായ ബോയിംഗുമായി ഈയാഴ്ച തന്നെ ഇതുസംബന്ധിച്ച ഉടമ്പടി ഒപ്പുവയ്ക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ത്തന്നെ നാവികസേനയ്ക്ക് നാല് പൊസൈഡണുകള് കൈമാറും.
Post Your Comments