NewsIndia

ആജീവനാന്ത റോഡ് നികുതി: കേരളത്തിന് ആശ്വാസം

ബെംഗളൂരു :ഒരുമാസത്തിലേറെ കർണാടകയിൽ തങ്ങുന്ന ഇതരസംസ്ഥാന വാഹനങ്ങളിൽനിന്ന് ആജീവനാന്ത റോഡ് നികുതി ഈടാക്കുന്ന നിയമഭേദഗതി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ചും ശരി വെച്ചു. കേരളം ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽനിന്നു സ്വന്തം വാഹനവുമായി കർണാടകയിലെത്തുന്നവർക്ക് ഏറെ ആശ്വാസമാണ് ഈ വിധി.

എല്ലാ സംസ്ഥാനത്തും അന്യവാഹനങ്ങൾക്ക് പത്തുമാസം മുതൽ ഒരുവർഷം വരെ നികുതിഭയം കൂടാതെ ഓടാനാകും. എന്നാൽ കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ പെരുകിയതോടെയാണ് കർണാടകയിൽ 30 ദിവസത്തിലധികം തങ്ങുന്ന ഇതരസംസ്ഥാന വാഹനങ്ങൾ ആജീവനാന്ത റോഡ് നികുതി അടയ്ക്കണമെന്ന നിയമഭേദഗതി 2014 ൽ സർക്കാർ കൊണ്ടു വന്നത്. ഇതിനെതിരെ ജസ്റ്റിസ് ഫോർ നോൺ കെഎ റജിസ്ട്രേഷൻ വെഹിക്കിൾ ഓണേഴ്സ്’ എന്ന സംഘടന സമർപ്പിച്ച പൊതുഹർജിയിലാണ് ഈ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button