Latest NewsKeralaNews

വാഹന നികുതി: മോട്ടോർ വാഹന വകുപ്പിന്റെ കിട്ടാക്കടം 772 കോടി രൂപ കവിഞ്ഞു

തിരുവനന്തപുരം: വാഹന നികുതിയിൽ കുടിശ്ശിക വരുത്തിയവരെ കണ്ടെത്താൻ കഴിയാത്തതോടെ മോട്ടോർവാഹനവകുപ്പിന്റെ കിട്ടാക്കടം 772 കോടി രൂപ കവിഞ്ഞു. നികുതി അടയ്ക്കാതെ മുങ്ങിയ ഉടമകളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ കിട്ടാക്കടം പെരുകിയത്. തുടർ നടപടിയെന്നോണം വാഹനങ്ങൾ പിടിച്ചെടുക്കാമെന്നുവെച്ചാൽ ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ നിരത്തുകളില്ല. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയാലും ജപ്തിചെയ്ത് തുക ഈടാക്കുക പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്. മിക്ക വാഹനങ്ങളും നശിപ്പിച്ചുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Read Also: പതിനേഴുകാരനായ മകന്‍ അച്ഛനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി : സംഭവം പുറത്തറിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ

ഉടമയെ കണ്ടെത്തി തുക ഈടാക്കുകയെന്നതാണ് ഇനി മുന്നിലുള്ള മാർഗം. എന്നാൽ, രജിസ്‌ട്രേഷൻ രേഖകളിലെ പല വിലാസങ്ങളും കൃത്യമല്ലാത്തതിനാൽ അയക്കുന്ന നോട്ടീസുകൾ വിലാസക്കാരനെ കണ്ടെത്താൻ കഴിയാതെ മടങ്ങുന്ന അവസ്ഥ ഉണ്ടാകുകയാണ്. റവന്യൂ വകുപ്പിന്റെ സഹായത്തോടെയുള്ള ജപ്തിനടപടികളും ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വാഹന രജിസ്‌ട്രേഷനും ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാൽ മറ്റെവിടെയെങ്കിലും വസ്തുവകകൾ ഉണ്ടെങ്കിൽ അതിൽ നിന്നു കുടിശ്ശിക ഈടാക്കാൻ കഴിയും. ഭൂരിഭാഗം കേസുകളിലും വാഹന ഉടമയുടെ പേരിൽ റവന്യൂ റിക്കവറി നടപടികളിലേക്കു കടന്നിട്ടുണ്ട്. കുടിശ്ശിക വരുത്തിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ അതത് വില്ലേജുകൾക്കു കൈമാറുകയാണ് ചെയ്യാറുള്ളത്.

തിരുവനന്തപുരത്ത് 51.44 കോടി രൂപയും കൊല്ലത്ത് 60.08 കോടിയും പത്തനംതിട്ടയിൽ 20.05 കോടി രൂപയും ആലപ്പുഴയിൽ 9.73 കോടിയും ഇടുക്കിയിൽ 11.16 കോടിയും കോട്ടയത്ത് 39.21 കോടിയും എറണാകുളത്ത് 129.58 കോടിയും തൃശൂരിൽ 141.99 കോടിയും പാലക്കാട് 54.9 ശതമാനവും മലപ്പുറത്ത് 106.75 കോടിയും കോഴിക്കോട് 33.58 കോടിയും വയനാട് 7.76 കോടിയും കണ്ണൂരിൽ 67.05 കോടിയും കാസർകോട് 30.89 കോടി രൂപയുമാണ് നികുതി കുടിശികയുള്ളത്.

Read Also: വിവാഹ വാഗ്ദാനം നൽകി രണ്ട് മാസത്തോളം വാടക കോർട്ടേഴ്‌സിൽ താമസിപ്പിച്ച് വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button