NewsInternational

ലൈലത്തുല്‍ ഖദറിന്‍റെ നിറവില്‍ വിശ്വാസികള്‍

ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമേറിയ ലൈലത്തുല്‍ ഖദര്‍ (ഷബ്-ഇ-ഖദര്‍) ഇന്നലെ രാത്രി ആഘോഷിക്കപ്പെട്ടു. ലൈലത്തുല്‍ ഖദറിന്‍റെ രാത്രി ഏറ്റവുമധികം അനുഗ്രഹിക്കപ്പെട്ട രാത്രിയാണ്. ഈ വര്‍ഷത്തെ ലൈലത്തുല്‍ ഖദറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. റമദാനിലെ അവസാന വെള്ളിയാഴ്ചയും ലൈലത്തുല്‍ ഖദര്‍ കൊണ്ടാടപ്പെടുന്ന ഇരുപത്തിയേഴാം രാവും ഒരുമിച്ചെത്തിയതായിരുന്നു ആ പ്രത്യേകത. വളരെ അപൂര്‍വ്വമായാണ് ഈ സുദിനങ്ങള്‍ ഒരുമിച്ച് വരാറ്.

ഇന്നലെ അവസാന വെള്ളിയാഴ്ചയുടെ ജുമാ നമസ്കാരത്തിനും ഇരുപത്തിയേഴാം രാവിലെ തറാവീഹ് നമസ്ക്കാരത്തിനും പള്ളികളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.

വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് പ്രവാചകന്‍ മുഹമ്മദിന് ലൈലത്തുല്‍ ഖദറിന്‍റെ പുണ്യരാത്രിയിലാണ് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ടത്. ലൈലത്തുല്‍ ഖദറിന്‍റെ രാത്രിയില്‍ പരമകാരുണ്യവാനായ അല്ലാഹുവിന്‍റെ അനുഗ്രഹവര്‍ഷം സീമാതീതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രാത്രിയിലെ മനസ്സര്‍പ്പിച്ചുള്ള ആരാധനയിലൂടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നും, പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെടുമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.

റമദാന്‍റെ അവസാന പത്ത് ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രാത്രികളിലൊന്നും കൂടിയാണ് ലൈലത്തുല്‍ ഖദര്‍. ഈ രാത്രി ഇസ്ലാം മതവിശ്വാസികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനകളുടേയും, വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്‍റേയും, മിലാദ് മെഹ്ഫിലിന്‍റേയും, ‘സിക്ര്’ന്‍റേയും രാത്രിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button