കോഴിക്കോട് :കര്‍ണാടക ഗുല്‍ബര്‍ഗ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും മലയാളിയുമായ അശ്വതിയെ ആരും ഫിനോയില്‍ കുടിപ്പിച്ചതല്ലെന്നും അത് സ്വയം കുടിച്ചതാണെന്നും സുഹൃത്തിന്റെ മൊഴി.ഫിനോയില്‍ കുടിച്ച് അന്നനാളം തകര്‍ന്ന് ഗുരുതരാവസ്ഥയിലായ അശ്വതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത് കേസിലെ പ്രതികളായ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സഹപാഠിയായ തവനൂര്‍ സ്വദേശിനിയായ ഈ വിദ്യാര്‍ത്ഥിനിയാണ്.കോളജില്‍ ആരും റാഗ് ചെയ്യാറില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു.
ഫിനോയില്‍ അകത്ത് ചെന്ന് അവശനിലയിലായ പെണ്‍കുട്ടിയെ തവനൂര്‍ സ്വദേശിയായ മുതിര്‍ന്ന വിദ്യാര്‍ത്ഥിനിയും, സഹപാഠിയായ സായി നികിതയുമായിരുന്നു നാട്ടിലേക്ക് കൊണ്ടുവന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ കോളജിലില്ലായിരുന്നു.12ന് വൈകുന്നേരം ഹോസ്റ്റലിലെത്തിയപ്പോഴാണ് മറ്റ് വിദ്യാര്‍ത്ഥിനികള്‍ തന്നോട് അശ്വതി ആസിഡ് കുടിച്ചകാര്യം പറയുന്നത്. തുടര്‍ന്ന് കാര്യങ്ങള്‍ അറിയാന്‍ മുറിയിലെത്തിയപ്പോള്‍ അവിടെ അശ്വതിയും സായി നികിതയുമുണ്ടായിരുന്നു. എന്തിനാണ് ആസിഡ് കുടിച്ചതെന്ന് ചോദിച്ചപ്പോള്‍ ചെയ്തുപോയെന്നുള്ള മറുപടിയാണ് അശ്വതി നല്‍കിയത്.
Post Your Comments