ഫേസ്ബുക്കില്‍ ഇനി എല്ലാ ഭാഷയിലെയും പോസ്റ്റുകള്‍ വായിക്കാം. ഉപഭോക്താക്കള്‍ക്ക് ഇതിനായി ഫേസ്ബുക്ക് പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഫോസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം പുതിയ ഫീച്ചര്‍ വഴി റിയല്‍ ടൈമില്‍ 44 ഭാഷകളിലേക്ക് ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിഭാഷപ്പെടുത്താനുള്ള സൗകര്യം ഉടന്‍ വരും
‘മള്‍ട്ടിലിഗ്വല്‍ കംപോസര്‍’ എന്ന ടൂളാണ് പോസ്റ്റുകള്‍ പരിഭാഷപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്നതിനനുസരിച്ച് വിവിധ ഭാഷയിലേക്ക് പോസ്റ്റുകളുടെ തര്‍ജ്ജമ ഈ ടൂള്‍ ചെയ്യുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ ഒരു പോസ്റ്റ് ഒരേസമയം വിവിധ ഭാഷകളില്‍ ലഭ്യമാകും. ഉപയോക്താക്കള്‍ തെരഞ്ഞെടുക്കുന്നതിനനുസരിച്ച് വിവിധ ഭാഷയിലേക്ക് പോസ്റ്റുകളുടെ തര്‍ജ്ജമ ഈ ടൂള്‍ ചെയ്യുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതോടെ ഒരു പോസ്റ്റ് ഒരേസമയം വിവിധ ഭാഷകളില്‍ ലഭ്യമാകും. ഇനി മുതല്‍ ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ തന്നെ ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ ക്ലിക്ക് ചെയ്ത് ഭാഷ തിരഞ്ഞെടുക്കാനുള്ള ഏത് ഭാഷയിലേക്കാണോ തര്‍ജ്ജമ വേണ്ടത് ആ ഭാഷ തെരഞ്ഞെടുക്കാം. അതോടെ പോസ്റ്റിലെ ടെക്സ്റ്റുകള്‍ ആ ഭാഷയിലേക്ക് പരിഭാഷ ചെയ്ത പോസ്റ്റുകള്‍ ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ കഴിയും. ആവശ്യത്തിനനുസരിച്ച് ഭാഷകള്‍ മാറ്റി സെലക്ട് ചെയ്യാനായി ‘റൈറ്റ് പോസ്റ്റ് ഇന്‍ അനദര്‍ ലാംഗ്വേജ്’ എന്ന ഓപ്ഷനും ഈ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഏതെല്ലാം ഭാഷകളിലാണ് ഈ സേവനം ലഭ്യമാകുകയെന്ന് ഭാഷകള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ 50% പേരും സംവദിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷ് അല്ലെന്നും, അതിനാല്‍ ഫേസ്ബുക്ക് സംവാദങ്ങള്‍ക്ക് ഭാഷ തടസ്സമാവരുതെന്നും നിര്‍ബന്ധമുള്ളതിനാലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്നും ഫെയ്‌സ്ബുക്ക് പറയുന്നു.
Post Your Comments