തിരുവനന്തപുരം: മുഹമ്മദലി കേരളത്തിന്റെ അഭിമാനതാരമെന്ന് പറഞ്ഞ് വിവാദത്തിലായ കായികമന്ത്രി ഇപി ജയരാജനെ പിന്താങ്ങി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സംസ്ഥാനം കടക്കെണിയിലാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദമുഖങ്ങളെ പൊളിച്ചെഴുതാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് നിങ്ങള്‍ ഇപി ജയരാജനോട് ചെയ്തത് ശരിയാണോ എന്ന് മുന്‍മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചത്. ഇത്തരം അബദ്ധങ്ങള്‍ ആഘോഷിക്കുകയല്ല അത് മറച്ചുവെക്കാനുളള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കേണ്ടതായിരുന്നു. യാത്രയിലായിരുന്ന ജയരാജന്‍ എന്താണ് നടന്നതെന്ന് വ്യക്തമായി കേട്ടിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളില്‍ തെറ്റുപറ്റുന്നത് സ്വഭാവികമാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉചിതമായി ഇടപെടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദ്യകാല മാധ്യമപ്രവര്‍ത്തകര്‍ അപ്രകാരം ചെയ്യുമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നുമുള്ള ഇ പി ജയരാജന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
Post Your Comments