തിരുവനന്തപുരം : ഫേയ്സ്ബുക്ക് കാമുകനെ തേടി ബംഗാളി വീട്ടമ്മ കേരളത്തില്‍. പശ്ചിമബംഗാള്‍ സ്വദേശിയും ഏഴു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതിയാണ് എത്തിയത്. വട്ടിയൂര്‍ കാവ് സ്വദേശിയായ ഷാന്‍ സലിമിനെ അന്വേഷിച്ചാണ് ബംഗാളി വീട്ടമ്മ എത്തിയത്.
കാമുകനെ തേടി ഇവര്‍ ആദ്യം പോലീസ് കണ്‍ട്രോണ്‍ റൂമിനെയാണ് സമീപിച്ചത്. പിന്നീട് ഷാനിനെക്കുറിച്ച് അന്വേഷിച്ച പോലീസ് ഇയാളെ കണ്ടെത്തിയത് പൂജപ്പുര ജയിലിലാണ്. ഇതോടെ പോലീസ് ഇടപെട്ട് ഇവരെ നാട്ടിലേക്ക് തിരിച്ച് അയച്ചു. ഫേസ്ബുക്ക് വഴി യുവതിയുമായി ബന്ധം സ്ഥാപിച്ച ഷാന്‍ ഇവരോട് പ്രണയാഭ്യര്‍ത്ഥന നടത്തി ഒരു ലക്ഷം രൂപ കൈക്കലാക്കിയിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. സമാനമായ കേസുകളുടെ പേരില്‍ ആണ് ഇയാളെ അടുത്തിടെ പോലീസ് പിടികൂടിയത്.
ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണ്ണവുമായാണ് ഇവര്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഷാനിനെ അന്വേഷിച്ച് എത്തിയത്. അതിന്റെ പേരില്‍ ഇവര്‍ക്കെതിരെ ബംഗാളില്‍ കേസ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹ്ലൂബ്ലി പോലീസുമായി സംഭവത്തില്‍ കേരള പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലേക്ക് മുങ്ങിയ ഷാനിനെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് പോലീസ് പിടിച്ചത്. ബംഗാള്‍ യുവതി എത്തുന്നതിന് മുന്‍പേ ആസാം സ്വദേശിയായ ഒരു യുവതിയും ഷാനിനെ തേടി പൂജപ്പുര ജയിലില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
Post Your Comments