തിരുവനനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് പുതിയ ഫേസ്ബുക്ക് പേജ് തുറന്നു. ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള എന്നാണ് പേജിന്റെ പേര്. പുതിയ ഗവണ്മെന്റ് കൈകാര്യം ചെയ്യുന്ന വിവിധ വിഷയങ്ങളെപ്പറ്റി അപ്പപ്പോൾ ജനങ്ങളോടു സംവദിക്കുവാനായാണ് പുതിയ പേജ് തുറന്നിരിക്കുന്നത്. ഗവണ്മെന്റിന്റെ പ്രവർത്തനം സംബന്ധിച്ച കാര്യങ്ങൾ അറിയുവാനും ജനങ്ങളുടെ വിലയേറിയ അഭിപ്രായനിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കുവാനുമുള്ള ഇടം കൂടിയാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യത്തെ പോസ്റ്റില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരു മാസക്കാലത്തെ പ്രവർത്തനത്തിന്റെ ഭാഗമായി എടുത്ത പ്രധാന തീരുമാനങ്ങളും ആദ്യപോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
Post Your Comments