NewsInternational

ടാക്‌സിയില്‍ കയറിയ യുവതിക്ക് ഡ്രൈവറുടെ ബോഡി മസാജ് ഓഫര്‍: ഓഫര്‍ നിരസിച്ച യുവതി പെരുവഴിയില്‍

ദുബായ്: ടാക്‌സി ഡ്രൈവറായ ബംഗ്ലാദേശ് സ്വദേശിയുടെ കാറില്‍ കയറിയ യുവതിക്കു ടാക്‌സി ഡ്രൈവര്‍ ബോഡി മസാജ് ഓഫര്‍ ചെയ്തു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നു ഹോട്ടലിലേയ്ക്കുള്ള യാത്രക്കിടയിലാണു സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നു ടാക്‌സി വിളിച്ച പെണ്‍കുട്ടിയോട് ഡ്രൈവര്‍ മുന്‍സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുകയും മസാജ് ഓഫര്‍ ചെയ്യുകയും ചെയ്തു.

അമേരിക്കന്‍ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിക്കു ചിലരുടെ ചിത്രങ്ങള്‍ കാണിച്ചു കൊടുത്തതായും പറയുന്നു. മസാജും സൗഹൃദവും നിഷേധിച്ച പെണ്‍കുട്ടിയെ ഡ്രൈവര്‍ പെരുവഴിയില്‍ ഇറക്കി വിടുകയായിരുന്നു. ടക്‌സി നമ്പര്‍ പ്രകാരം പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൂന്നു മാസത്തെ തടവിനു ശേഷം ബംഗ്ലാദേശിലേയ്ക്കു കയറ്റിയയക്കാനും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button