India

ഏകീകൃത സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യത

ന്യൂഡല്‍ഹി : ഏകീകൃത സിവില്‍കോഡ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ സാധ്യത. കേന്ദ്ര നിയമ മന്ത്രാലയം നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടി. എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തി നിയമ സംഹിത വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഏകീകൃത സിവില്‍ കോഡ് എന്ന ആശയം ഉടലെടുത്തത്.

വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ പൊതുവായ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്.
മുസ്ലീം വ്യക്തി നിയമത്തില്‍ പുരുഷന്മാര്‍ക്ക് നാലു വിവാഹം വരെ അനുവദിച്ചിട്ടുള്ളത് നിര്‍ത്തലാക്കണമെന്നും ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടിരുന്നു. വ്യക്തി നിയമങ്ങളിലെ അപാകതകള്‍ ഒഴിവാക്കാന്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതു സംബന്ധിച്ച് വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button