KeralaNews

അന്യ മതസ്ഥനുമായുള്ള വിവാഹം: ചടങ്ങിനിടെ വധുവിന്റെ മാതാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : വ്യത്യസ്ത സമുദായത്തില്‍ പെട്ട യുവാവുമായുള്ള വിവാഹദിനം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മാതാവ് മരിച്ചു. കോവളം പൂങ്കുളം വയലിന്‍കര തുളസിയുടെ ഭാര്യ സുനിത(37)യാണ് മരിച്ചത്. 

വെളളിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ മരണത്തിന് കീഴടങ്ങുകിയത്.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ വിവാഹ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ സുനിത വീടിനുള്ളില്‍ കയറി സ്വയം തീ കൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്യ സമുദായത്തിലെ യുവാവുമായി അടുപ്പത്തിലായിരുന്ന മകളുടെ വിവാഹം പിന്നീട് ഇരു വീട്ടുകാരും ചേര്‍ന്ന് തീരുമാനം എടുക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിനുള്ള കാരണം അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button