ന്യൂഡല്‍ഹി : നേതാജി കൊല്ലപ്പെട്ടതിനെക്കുറിച്ച് അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന് കൃത്യമായ തെളിവുകളൊന്നുമില്ലെന്ന് 1978ലെ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ ആര്‍ക്കൈവ് പരസ്യപ്പെടുത്തിയ രേഖകളില്‍ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടത്.
നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നതിന് കൃത്യമായ തെളിവുകളില്ലെന്ന് പെന്റഗണ്‍ 1946 ജൂലൈ മൂന്നിനു തന്നെ അറിയിച്ചിരുന്നു. 1945 ഓഗസ്റ്റ് 18ന് തായ്വാനില്വച്ചുണ്ടായ വിമാനാപകടം സംബന്ധിച്ച് അന്വേഷണം നടത്തിയത് യുഎസ് ആയിരുന്നു. 1978ല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ എംബസി ശേഖരിച്ചിരുന്നു.
1978 ജൂലൈയില്‍ എംബസി സെക്രട്ടറി എസ്.സുന്ദരം ഈ രേഖകള്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ചു നല്‍കുകയും ചെയ്തു. നേതാജിയുടെ മരണം സംബന്ധിച്ച് കൃത്യത നല്കാന് സാധിക്കില്ലെന്ന കുറിപ്പും രേഖകള്‍ക്കൊപ്പം നല്‍കിയിരുന്നു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎസ് അന്വേഷണം നടത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു.
Post Your Comments