തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം. ധനമന്ത്രി തോമസ് ഐസക്കാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചുള്ള ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.
യു.ഡി.എഫ് സര്‍ക്കാര്‍ നികുതിയിളവുകള്‍ അനാവശ്യമായി നല്‍കിയതും സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ ഇടയാക്കി. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 17.4 ശതമാനമായിരുന്ന നികുതി പിരിവ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 12 ശതമാനമായി ചുരുങ്ങി. ഇത് അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്നാണ് ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നികുതി പിരിവ് കുറയുകയും ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുകയും കൂടി ചെയ്തതോടെ സംസ്ഥാനം വലിയ സാമ്പത്തിക ബാധ്യതയിലെത്തി. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തുക വകയിരുത്തിയില്ല. സ്വജനപക്ഷാപാതവും അഴിമതിയും കാരണം നികുതി പിരിവ് ശരിയായി നടന്നില്ല. 10 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയിലേക്ക് സംസ്ഥാനം ചുരുങ്ങിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
ഒന്നരലക്ഷം കോടി രൂപ സംസ്ഥാനത്തിന് പൊതുകടമുണ്ടെന്നും 8,199.14 കോടി രൂപയുടെ ധനക്കമ്മിയുണ്ടെന്നുമാണ് ധവളപത്രത്തില്‍ പറയുന്നു. വിവിധ ക്ഷേമപദ്ധതികള്‍ക്കും പെന്‍ഷനും നല്‍കുന്നതിന് 6,302 കോടി രൂപ ഉടന്‍ ആവശ്യമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നികുതി വരുമാനത്തില്‍ ഇടിവുണ്ടായതാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാക്കിയത്. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ പണം കണ്ടെത്തിയില്ലെന്നും ധവളപത്രം ആരോപിക്കുന്നു.
Post Your Comments