NewsIndia

ഷോപ്പിംഗ് മാളുകളും കടകളും ഇനി 24 മണിക്കൂറും പ്രവർത്തിക്കും

ന്യൂഡല്‍ഹി: കടകളും മാളുകളും ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ മുഴുവന്‍ സമയവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന മാതൃകാ നിയമത്തിന് കേന്ദ്രം അനുമതി നൽകി. പത്തോ അധിലധികമോ ജീവനക്കാരുളള ഉല്‍പ്പാദക യൂണിറ്റുകളല്ലാത്ത സ്ഥാപനങ്ങളാണ് ഈ നിയമ പരിധിയില്‍ വരിക. എന്നാല്‍ ഐടി, ബയോടെക്‌നോളജി എന്നീ മേഖലകളില്‍ ദിവസേന ഒന്‍പത് മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും ജോലി ചെയ്യുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.

കടക്കാര്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് സ്ഥാപനങ്ങള്‍ തുറക്കുകയും അടക്കുകയും ചെയ്യാം. എന്നാല്‍ സ്ഥാപനത്തില്‍ കുടിവെള്ളം, ക്രഷ്, ശൗചാലയങ്ങള്‍, കാന്റീന്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം. സ്ത്രീ തൊഴിലാളികള്‍ക്ക് രാത്രി സമയത്ത് ജോലി ചെയ്യുന്നതിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉറപ്പു വരുത്തണം. മാളുകളില്‍ മള്‍ട്ടിപ്ലക്സുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ അവസാന ഷോകഴിയുമ്പോള്‍തന്നെ ഏറെ വൈകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. കൂടുതല്‍ സമയം പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കുന്നത് വഴി ജോലി സാധ്യത വര്‍ധിക്കുമെന്നാണ് കണക്കുക്കൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button