NewsInternationalTechnologyAutomobile

ഇനി യാത്രക്കാര്‍ക്ക് ബസിനോട് നേരിട്ട് സംസാരിക്കാം; ആദ്യ ഡ്രൈവറില്ലാ ബസിന്‍റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)

വാഷിങ്ടണ്‍: ത്രിഡി പ്രിന്റഡ് ഇലക്ട്രിക് മിനി ബസുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലോക്കര്‍ മോട്ടോഴ്‌സ് എത്തുന്നു. ലോക്കര്‍ മോട്ടോഴ്‌സ് പുറത്തിറക്കുന്ന ‘ഒല്ലി’ ബസ് ഇലക്ട്രിക് ചാര്‍ജിലോടുന്ന ആദ്യ ഡ്രൈവറില്ലാ വാഹനമാണ്. 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന മിനി ബസില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി 30 ഓളം സെന്‍സറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. യാത്ര സംബന്ധിച്ച കാര്യങ്ങള്‍ യാത്രികര്‍ക്ക് ബസുമായി നേരിട്ട് സംസാരിക്കാമെന്നതാണ് ഒല്ലിയുടെ പ്രധാന പ്രത്യേകത.

 

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബസ് ഏത് റൂട്ടിലാണ് സഞ്ചരിക്കുന്നത്, എത്ര സമയത്തിനകം എത്തിച്ചേരും തുടങ്ങി വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. വാഹനത്തിന്റെ വിവിധ ബോഡി പാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് മാത്രമാണ് നിലവില്‍ ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നത്. പൂര്‍ണമായും സ്വയം നിയന്ത്രിതമായ ബസ് ഐ.ബി.എം നിര്‍മ്മിച്ച ‘വാട്ട്‌സണ്‍’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് യാത്രകളും ഇറങ്ങേണ്ട സ്ഥലവും നിയന്ത്രിക്കുന്നതാണ് വാട്ട്‌സണ്‍ സംവിധാനം. കാലാവസ്ഥ, ബസ് പോകുന്ന വഴിയെക്കുറിച്ചുള്ള വിവരങ്ങള്‍, അടുത്തുള്ള റസ്റ്റോറന്റുകള്‍ തുടങ്ങീ നിരവധി വിവരങ്ങളും വാട്ട്‌സണിലൂടെ യാത്രക്കാര്‍ക്ക് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button