ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗികളെ ഭിന്നലിംഗക്കാരായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭിന്നിലിംഗക്കാര്‍ക്ക് പിന്നോക്ക സംവരണ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
നേരത്തെ ഭിന്നലിംഗക്കാര്‍ക്ക് പിന്നാക്ക സംവരണ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഭിന്നലിംഗക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് സ്വവര്‍ഗ പ്രേമികള്‍ അര്‍ഹരാണോ എന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഗേ, ലെസബിയന്‍, ബൈസെക്ഷ്വല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭിന്നലിംഗക്കാരായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതോടെ ഭാവിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത ഭിന്നലിംഗകാര്‍ക്ക് മാത്രമായിരിക്കും
Post Your Comments