NewsInternational

ആര്യയുടെ പ്രായം പത്ത് വയസ്സ്, തൂക്കം 192 കിലോ

ജക്കാര്‍ത്ത:ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ സ്വദേശിയായ പത്ത് വയസുകാരൻ ആര്യ പ്രമാനയുടെ ഭാരം 192 കിലോയാണ്.ഇത്ര ചെറുപ്രായത്തിൽ ഇത്രയും ഭാരമുള്ള ലോകത്തിലെ ഏക വ്യക്തി ആര്യയായിരിക്കും.സദാസമയവും ഭക്ഷണവും ഉറക്കവും മൊബൈലില്‍ ഗെയിം കളിയുമാണ് ആര്യയുടെ ഭാരം നിയന്ത്രണാതീതമായി വര്‍ദ്ധിക്കാൻ കാരണമായത്.രണ്ട് പേര്‍ കഴിക്കുന്ന ആഹാരം ഒരു നേരം വീതം ആകെ അഞ്ചുനേരമാണ് ആര്യക്ക് ഭക്ഷണം വേണ്ടത് .

ബീഫും ചോറുമാണ് പഥ്യം. ദേഹത്ത് അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പിന്റെ ആധിക്യം കൊണ്ട് നടക്കാനോ ശരിയായി വസ്ത്രം ധരിക്കാനോ ആര്യക്ക് സാധിക്കുന്നില്ല. അതിനാൽ സ്‌കൂൾ പഠനവും ഉപേക്ഷിച്ചു. വീട്ടിൽ മുണ്ടാണ് ആര്യയുടെ വേഷം.മറ്റ് കുട്ടികളെപ്പോലെ തന്നെ അവനും സ്‌കൂളില്‍ പോകണമെന്നും പഠിക്കണമെന്നും ആഗ്രഹമുണ്ട്.

കാര്യമായ മറ്റ് അസുഖങ്ങളൊന്നും കുട്ടിയ്ക്ക് ഇല്ലെങ്കിലും ഇടയ്ക്കിടെ ശ്വാസം മുട്ട് അനുഭവപ്പെടാറുണ്ട്.മകന്റെ അവസ്ഥയിൽ ആശങ്കയിലാണ് റോകയാഹ്.ചെറിയപ്രായത്തിൽ ഭാരക്കൂടുതലൊന്നും ആര്യയ്ക്ക് ഇല്ലായിരുന്നു. എന്നാൽ ആര്യയുടെ ഭക്ഷണ ക്രമമാണ് അവനെ ഈ നിലയിലാക്കിയതെന്ന് അമ്മ റോകയാഹ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button