ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹരിയാണ സ്വദേശി സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
തീവ്രവാദത്തിനും കുറ്റ കൃത്യങ്ങള്‍ക്കും സഹായകരമാകുന്ന ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ വിധത്തില്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ്, വൈബര്‍, ടെലഗ്രാം, ഹൈക്ക്, സിഗ്‌നല്‍ തുടങ്ങിയ മെസ്സേജിങ് ആപ്പുകള്‍ നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരനോട് ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.
Post Your Comments