India

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത

ന്യൂഡല്‍ഹി : എഴാം ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശബളത്തില്‍ 23.55 % വര്‍ധനയുണ്ടാകും. 2016 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശബള പരിഷ്‌കരണം നടപ്പിലാക്കുക.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടാവുക. അടിസ്ഥാന ശബള വര്‍ധന 16%. കുറഞ്ഞ അടിസ്ഥാന ശബളം 18,000 രൂപയായി നിജപ്പെടുത്തി. ഏറ്റവും കൂടുതല്‍ ശബളം ലഭിക്കുന്ന ക്യാബിനറ്റ് സെക്രട്ടറിയുടെ മാസ ശബളം ഇതോടെ 2,50,000 രൂപയാകും. നിലവില്‍ 90,000 രൂപയാണ് ശബളം.
പെന്‍ഷന്‍ 24 ശതമാനമാണ് കൂടുക. അമ്പത്തെട്ട് ശതമാനം പെന്‍ഷന്‍കാര്‍ക്കും അമ്പത് ശതമാനത്തോളം ജീവനക്കാര്‍ക്കും ശബള പരിഷ്‌കരണത്തിലൂടെ നേട്ടമുണ്ടാകും. ശബള പരിഷ്‌കരണത്തിലൂടെ ഉദ്യാഗസ്ഥരുടെ ഗ്രാറ്റിവിറ്റിയിലും വര്‍ധനവുണ്ടാകും.

പുതിയ ശബള പരിഷ്‌കരണത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരായ പലര്‍ക്കും പാര്‍ലമെന്റിലെ സാമാജികരേക്കാള്‍ ഉയര്‍ന്ന ശബളമാണ് ലഭിക്കുക. ഐഎഎസ് ട്രെയിനിയായി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് ശബളത്തിലുണ്ടാകുന്ന വര്‍ധന 23,000 രൂപയില്‍ നിന്ന് 56,000 രൂപയിലേക്കാണ്. സൈന്യത്തില്‍ ശിപായിയുടെ ശബളത്തില്‍ 8,600ല്‍ നിന്ന് 21,800 രൂപയുടെ വര്‍ധനവുണ്ടാകും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button