രാജകീയ പ്രൗഢിയിലൊരു ട്രെയിന്‍ യാത്ര. അതാണ് മഹാരാജാസ് എക്‌സ്പ്രസ് വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ട്രെയിന്‍. ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും പഞ്ചനക്ഷത്ര സൗകര്യത്തോടു കൂടി കാണുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാജാ എക്‌സ്പ്രസ് ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചത്.
2010 ലാണ് ഈ രാജകീയ ട്രെയിന്‍ യാത്ര ആരംഭിച്ചത്. ട്രെയിനിനുള്ളിലെ അത്യാഢംബരമായ സൗകര്യങ്ങള്‍ ആരുടേയും കണ്ണഞ്ചിപ്പിക്കും. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്‌റ്റോറന്റുകള്‍ എന്നിവയാണ് ഈ ആഡംബര ട്രെയിനിലുള്ളത്. തുടര്‍ച്ചയായി നാല് വര്‍ഷം ലോകത്തിലെ ലക്ഷ്വറി ട്രെയിനുള്ള പുരസ്‌കാരം ഈ രാജകീയ ട്രെയിനിനായിരുന്നു.
ഈ ആഡംബര ട്രെയിന്‍ അടുത്ത വര്‍ഷത്തോടെ കേരളത്തിലും എത്തും. 8 ദിവസം കൊണ്ട് 3,255 കീലോമീറ്ററായിരിക്കും ട്രെയിന്‍ സഞ്ചരികുക. ഡല്‍ഹി, ആഗ്ര, ജയ്പൂര്‍, ബിക്കാനൗര്‍, ജോധ്പൂര്‍, ഉദയപുര്‍, അജന്ത, മുംബൈ എന്നീ സ്ഥലങ്ങളോടൊപ്പം മഹാരാജയുടെ റൂട്ട് മാപ്പിലേയ്ക്ക് ഗോവയും കര്‍ണ്ണാടകയും കേരളവും വരും.
എന്നാല്‍ ഈ രാജകീയ സുഖം അനുഭവിക്കണമെങ്കില്‍ നല്ലൊരു തുക തന്നെ വേണം. ഏറ്റവും കൂടിയ ക്ലാസിന് ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപ വരും. ഏറ്റവും കുറഞ്ഞ നിരക്ക് അരലക്ഷം രൂപയാണ്. ഇത്രയും ടിക്കറ്റ് നിരക്ക് നല്‍കുന്നതുകൊണ്ട് ഭക്ഷണ പാനീയങ്ങള്‍ സൗജന്യമാണ്. ഒരേ സമയം 88 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. സൗത്ത് ആഫ്രിക്കയുടെ ബ്ലൂ ട്രെയിന്‍, റോവോസ് റെയിലിന്റെ പ്രൈഡ് ഓഫ് ആഫ്രിക്ക, യൂറോപ്പ് ആന്റ് തുര്‍ക്കിയുടെ ഓറിയന്റ് എക്‌സ്പ്രസ് എന്നിവയാണ് ഇത്തരത്തില്‍ ആഢംബര യാത്ര നല്‍കുന്ന മറ്റ് രാജ്യങ്ങളിലെ ട്രെയിനുകള്‍. ചിത്രങ്ങള്‍ കാണാം…
Post Your Comments