മൂന്നാര്‍: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് (20) എന്ന കറുപ്പുസാമിയെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ഞങ്ങളെ തൂക്കിക്കൊല്ലുമോ അതോ ജീവപര്യന്തം തടവിലാക്കുമോ?: ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍
തമിഴ്നാട്ടില്‍ പഠിക്കാന്‍ പോയ മൂന്നാര്‍ സ്വദേശിനിയുടെ ഫോട്ടോകള്‍ ആണ് സഞ്ജയ്, പെണ്‍കുട്ടിയുടെ തന്നെ ചില ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തത്. ഇയാള്‍ക്ക് ഈ ചിത്രങ്ങള്‍ നല്‍കിയ സന്തോഷിനെ ഏപ്രിലില്‍ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്.
മൂന്നാര്‍ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ്, എസ്.ഐമാരായ കെ.ഡി. മണിയന്‍, സജി എം. ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments