ന്യൂഡല്‍ഹി : ജമ്മു കാശ്മീര്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഈ വിഷയത്തില്‍ നെഹ്റു കാണിച്ചത് ചരിത്രപരമായ അബന്ധമാണ് അമിത് ഷാ കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ നടന്ന ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രം നെഹ്റു എടുത്ത തീരുമാനമായിരുന്നു കാശ്മീര്‍ വിഷയത്തിലേത്. പാകിസ്ഥാന്റെ പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ 1948ല്‍ കാശ്മീര്‍ ആക്രമിച്ചപ്പോള്‍ താത്ക്കാലികമായി യുദ്ധം നിര്‍ത്താനായിരുന്നു നെഹ്റുവിന്റെ തീരുമാനം. അത്തരമൊരു തീരുമാനം അന്നെടുക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ കാശ്മീര്‍ പ്രശ്നം ഇത്രമേല്‍ രൂക്ഷമാകുമായിരുന്നില്ല. എന്തുകൊണ്ടാണ് ഒരു കാരണവുമില്ലാതിരുന്നിട്ടും യുദ്ധം നിര്‍ത്തിവയ്ക്കാന്‍ നെഹ്റു തീരുമാനമെടുത്തതെന്ന് ഇന്നും വ്യക്തമല്ല. ഒരു രാജ്യത്തിന്റെ നേതാവും അത്തരമൊരു ചരിത്രപരമായ മണ്ടത്തരം കാണിക്കില്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
Post Your Comments