ഈ യൂറോകപ്പിലെ കറുത്തകുതിരകള്‍ ഐസ്ലന്‍ഡാണ്. ലാര്‍സ് ലാഗര്‍ബാക്കും, ഹെയ്മിര്‍ ഹാള്‍ഗ്രിംസണും പരിശീലിപ്പിക്കുന്ന ഐസ്ലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ സമനിലയില്‍ പിടിച്ചു കെട്ടിയപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചതാണ്. ഹംഗറിയോടും സമനില നേടിയ ഐസ്ലന്‍ഡേഴ്സ് ഓസ്ട്രിയയെ തകര്‍ത്തുകൊണ്ട് തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യത്തെ യൂറോകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനത്തോടെ ആഘോഷമാക്കി.
പ്രീ-ക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിന്‍റെ എതിരാളികള്‍ ഇംഗ്ലണ്ടാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും കരുതി, ഇതോടെ തീര്‍ന്നു ഈ ദ്വീപരാഷ്ട്രത്തിന്‍റെ യൂറോ കുതിപ്പ്. പക്ഷേ, അങ്ങനെ കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് ഇപ്പോള്‍വെയ്ന്‍ റൂണിയും, ഹാരി കെയ്നുമൊക്കെ അണിനിരന്ന ഇംഗ്ലണ്ടിനേയും കെട്ടുകെട്ടിച്ചിരിക്കുകയാണ് ഐസ്ലന്‍ഡേഴ്സ്.
ഈ ഐസ്ലന്‍ഡ് ടീമിനെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്ന ഒരു സവിശേഷതയുണ്ട്. അത്, ടീമംഗങ്ങളും ഗ്യാലറി നിറഞ്ഞിരിക്കുന്ന ഐസ്ലന്‍ഡ് ആരാധകരും ഒത്തുചേര്‍ന്ന്, തികഞ്ഞ സ്വരച്ചേര്‍ച്ചയോടെ മുഴക്കുന്ന യുദ്ധകാഹളമാണ്. പതിനൊന്ന് താരങ്ങളുടേയും, ആയിരക്കണക്കിന് ആരാധകരുടേയും കണ്ഠങ്ങളില്‍ നിന്നുയരുന്ന ഈ ഹുങ്കാരം ശ്രവിക്കുന്ന എതിരാളികള്‍ എത്ര വമ്പന്മാരാണെങ്കിലും ഒന്നു പകയ്ക്കും, ഒപ്പം, കളിക്കളത്തില്‍ പന്തു തട്ടേണ്ട കളിക്കാരുടേയും ഗ്യാലറികളില്‍ അവരെ പിന്തുണയ്ക്കേണ്ട ആരാധകരുടേയും ആവേശം ആകാശത്തിനുമപ്പുറത്തേക്കുയരും. “വൈക്കിംഗ് ചാന്‍റ്” എന്നാണ് ഈ ഗോത്രകാഹളം അറിയപ്പെടുന്നത്.
വീഡിയോ കാണാം:
Post Your Comments