ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ മുപ്പതുകാരിയെ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തതായി പരാതി. തുടര്‍ന്ന് കൈയിലും നെറ്റിയിലും പച്ചകുത്തി. സംഭവം ഞെട്ടിച്ചുവെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടു.
റെനി ഗ്രാമത്തിലെ ജഗന്നാഥാണ് യുവതിയെ വിവാഹം ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹം. അന്നുമുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. 51,000 രൂപ സ്ത്രീധനം നല്‍കണമെന്നാണ് ഭര്‍തൃകുടുംബം ആവശ്യപ്പെട്ടത്. പണം ലഭിക്കാത്തതിനാല്‍ സ്ഥിരം മര്‍ദിക്കുമായിരുന്നെന്നും അവര്‍ പറയുന്നു.
കുടിക്കാനുള്ള പാനീയത്തില്‍ മരുന്നു ചേര്‍ത്ത് പാതിമയക്കത്തില്‍ കിടന്നപ്പോഴാണ് ശരീരത്തില്‍ പച്ചകുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ അറിയിച്ചു. യുവതിയുടെ പിതാവ് ഒരു കള്ളനാണെന്നാണ് കൈയില്‍ പച്ചകുത്തിയത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments