ഇസ്ലാമാബാദ്: യുദ്ധത്തിലൂടെ കശ്മീര്‍ പിടിച്ചെടുക്കാനാകില്ലെന്ന് പാക് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്. ഇന്ത്യയുമായുള്ള പരസ്പര വിശ്വാസത്തിലൂടെയുള്ള നീക്കത്തിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്നും അവര്‍ പ്രമുഖ പാക് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ലെങ്കില്‍ നമുക്ക് മുന്നിലുള്ള സാധ്യത ഇന്ത്യയുമായുള്ള ചര്‍ച്ച മാത്രമാണ്. ചര്‍ച്ചകള്‍ സാധാരണ ബന്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാത്രമേ സാധ്യമാകൂ അവര്‍ പറഞ്ഞു. പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ നിലനിന്നിരുവെന്നും വിസ നിയമങ്ങളില്‍ ഇളവ് നല്‍കിയതടക്കം ഇതിന് സഹായകമായതായും അവര്‍ അവകാശപ്പെട്ടു.
2011 മുതല്‍ 2013 വരെ പാകിസ്താന് വിദേശകാര്യ മന്ത്രിയായിരുന്നു ഹിന റബ്ബാനി. അമേരിക്ക ഇന്ത്യയുമായി ബന്ധം നന്നാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇന്ത്യ ആണവായുധ ശക്തിയായതും സൈനിക ശക്തിയായതും ജനാധിപത്യ പാരമ്പര്യമുള്ളതായതും ആണ് അമേരിക്കയുടെ അടുപ്പത്തിന് കാരണമെന്ന് അവര്‍ പ്രതികരിച്ചു.
Post Your Comments