ദുബൈ: സൗദി അറേബ്യയില്‍ വ്യാജ സ്വദേശിവത്കരണം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ ഹഖബാനി. വ്യാജ സ്വദേശിവത്ക്കരണത്തിന് കൂട്ടു നില്‍ക്കുന്ന വ്യക്തികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്നതിന് പരിഷ്‌കരിച്ച നിതാഖത് പദ്ധതി ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. സ്വദേശികള്‍ക്ക് മികച്ച തൊഴില്‍ കണ്ടെത്തുന്നതിനും സ്വകാര്യ മേഖലയില്‍ നിര്‍ണായക പങ്ക് നിര്‍വഹിക്കുന്നതിനും മന്ത്രാലയം നടപ്പിലാക്കിയ പദ്ധതികള്‍ ഫലപ്രദമാണെന്നും മുഫറജ് അല്‍ ഹഖബാനി പറഞ്ഞു.
സ്വദേശികളുടെ സര്‍വീസ് കാലം, ശരാശരി വേതനം, ഉയര്‍ന്ന തൊഴിലുകളില്‍ സ്വദേശികളുടെ പങ്കാളിത്തം, വനിതാവത്ക്കരണ അനുപാതം എന്നിവയുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കരിച്ച സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖത് നടപ്പിലാക്കുന്നത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖല കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് പഠനം നടത്തിവരുകയാണ്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ പ്രഖ്യാപിച്ച സ്വദേശിവത്ക്കരണം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഇതുപോലെ സ്വദേശികള്‍ക്ക് അനുയോജ്യമായ മറ്റ് മേഖലകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments