NewsIndia

കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ‘ഖേലോ ഇന്ത്യ’ : കേരളത്തില്‍ നിന്നും പടിയിറങ്ങിയ അഞ്ജു ഇനി ഖേലോ ഇന്ത്യയിലേയ്ക്ക്

ന്യൂഡല്‍ഹി : കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്നു പടിയിറങ്ങിയ അഞ്ജു ബോബി ജോര്‍ജ് നേരെ നടന്നുകയറുന്നതു കേന്ദ്ര സര്‍ക്കാരിന്റെയും, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വപ്ന പദ്ധതിയായ ഖേലോ ഇന്ത്യയുടെ ദേശീയ നിര്‍വാഹക സമിതിയിലേക്ക്. കായിക ഭാഷയില്‍ പറഞ്ഞാല്‍ സംസ്ഥാന തലത്തില്‍നിന്നു ദേശീയ നിലവാരത്തിലേക്ക് ഒരു കുതിച്ചുചാട്ടം.

ജംപിങ് പിറ്റില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ അഞ്ജു ബോബി ജോര്‍ജില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസമര്‍പ്പിക്കുന്നത് ഇതാദ്യമല്ല. അനുരാഗ് ഠാക്കൂര്‍ ബി.സി.സി.െഎ അധ്യക്ഷനായി പോയ ഒഴിവില്‍ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയുടെ അധ്യക്ഷയായി. ടോപ്, ഒളിംപിക്‌സ് മാത്രം ലക്ഷ്യമിട്ടുന്ന പദ്ധതിയായിരുന്നെങ്കില്‍ ഇന്ത്യന്‍ കായിക രംഗത്തു വിപ്ലവകരമായ മാറ്റങ്ങളാണു ഖേലോ ഇന്ത്യയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

താഴെ തട്ടില്‍ പ്രതിഭകളെ കണ്ടെത്തല്‍, ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനമൊരുക്കല്‍, സ്‌കൂള്‍-കോളജ് തലത്തില്‍ ദേശീയ മല്‍സരം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. അടിസ്ഥാന തലത്തില്‍ കായിക രംഗം വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഏക പദ്ധതിയാണു ഖേലോ ഇന്ത്യ. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നടപ്പാക്കിയിരുന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ യോജന, അര്‍ബന്‍ സ്‌പോര്‍ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്‌കീം, നാഷണല്‍ സ്‌പോര്‍ട്‌സ് ടാലന്റ് സര്‍ച്ച് സ്‌കീം പദ്ധതികളെല്ലാം ലയിപ്പിച്ചാണു ഖേലോ ഇന്ത്യയ്ക്കു രൂപം നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണു കായിക മന്ത്രാലയം പദ്ധതിക്കു രൂപം നല്‍കിയത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാന ഖേല്‍ മഹാകുംഭ് എന്ന പേരില്‍ പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ മാതൃകയിലാണു ഖേലോ ഇന്ത്യ നടപ്പാക്കുക. സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്കായി 27 ഇനങ്ങളില്‍ നടക്കുന്ന ദേശീയതല മല്‍സരം, വിജയികള്‍ക്കു മികച്ച സമ്മാനത്തുകയും തുടര്‍ പരിശീലനത്തിന് അവസരം എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും.
ഗ്രാമങ്ങളില്‍നിന്നു കണ്ടെത്തുന്ന കായിക പ്രതിഭകള്‍ക്കു സായ് സെന്ററുകളില്‍ അവധിക്കാല പരിശീലനം നല്‍കും. പ്രതിഭകളെ കണ്ടെത്താന്‍ മല്‍സരം സംഘടിപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയുടെ ലക്ഷ്യമാണ്. നാലു വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും ആധുനിക സൗകര്യത്തോടെ സ്റ്റേഡിയം നിര്‍മിക്കുക ലക്ഷ്യമിട്ടാണു മുന്‍ സര്‍ക്കാര്‍ രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ യോജന പ്രഖ്യാപിച്ചത്. ഇത് ഖേല്‍ ഇന്ത്യയില്‍ ലയിപ്പിച്ചതോടെ, സ്റ്റേഡിയം നിര്‍മാണവും പദ്ധതിക്കു കീഴില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button