ഷാര്‍ജ: കുടുംബത്തിന് മുന്‍പില്‍ എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ മെഗാമാളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എട്ട് വയസുകാരി കാവ്യ റാവു മരിച്ചത്. അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കാവ്യ.
മാതാവും ഇളയ സഹോദരനുമൊത്ത് റോഡ് ക്രോസ് ചെയ്യുകയായിരുന്നു കാവ്യ. മറ്റ് കുടുംബ സുഹൃത്തുക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് പാഞ്ഞെത്തിയ ടാക്‌സി കാവ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഏഷ്യക്കാരനാണ് ടാക്‌സി ഓടിച്ചിരുന്നത്. ഇയാള്‍ കസ്റ്റഡിയിലാണ്. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Post Your Comments