KeralaNews

ഡിങ്കമതം പിളര്‍ന്നു! വിട്ടുപോയവരുടെ മതം ഇനി ഡിങ്കോയിസം (മ)

തിരുവനന്തപുരം: സ്പൂഫ് മതമായ ഡിങ്കോയിസം പിളര്‍ന്നു. ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണു ഡിങ്കമതം പിളര്‍ന്നത്.

പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമത വിശ്വാസികളുടെ ആത്മീയാചര്യാനുമായ സമൂസ ത്രികോണാധ്യായയാണ് പിളര്‍പ്പ് വാര്‍ത്ത പ്രഖ്യാപിച്ചത്. പുതിയ മതം ഡിങ്കോയിസം (മ) എന്നറിയപ്പെടുമെന്നും സമൂസ പറഞ്ഞു.
തത്കാലം ഈ മതത്തില്‍ താന്‍ മാത്രമേ ഉണ്ടാകൂ എന്നാണ് സമൂസ പറയുന്നത്. അപ്പോള്‍ തന്റെ മതത്തില്‍ നിന്നും ആരും കൊഴിഞ്ഞുപോകില്ലല്ലോ എന്നാണു സമൂസയുടെ ആശ്വാസം.
ശാസ്ത്രത്തിന്റെ പേരിലാണ് മതം പിളര്‍ന്നത് എന്ന് ആശ്വസിക്കുമ്പോഴും ലോകമെമ്പോടുമുള്ള ഡിങ്കമതവിശ്വാസികള്‍ മതത്തിന്റെ ഭാവിയെച്ചൊല്ലി ആശങ്കയിലാണത്രെ.

മതവിശ്വാസത്തേയും കാലങ്ങളായി പ്രചരിച്ചു പോന്ന ആചാരങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് രൂപം കൊണ്ടതാണു ഡിങ്കമതം. സ്പൂഫ് മതത്തിന്റെ പുതിയ പതിപ്പും മാനവികതയെ അടിസ്ഥാനമാക്കിയുള്ളതാണ്. സമൂസ ത്രികോണാധ്യായയെ ഡിങ്കമതത്തില്‍ നിന്ന് പുറത്താക്കിയതോടെയാണ് പുതിയ മതം രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് സമൂസ പറയുന്നുണ്ട്. ഡിങ്കനെ തൊട്ടുകളിക്കേണ്ടെന്ന് ഇണ്ടാസും കിട്ടിയിട്ടുണ്ടെന്നു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button