India

കര്‍ണാടക മുഖ്യമന്ത്രിയെ പൊതുവേദിയില്‍ വനിതാ പഞ്ചായത്തംഗം ചുംബിച്ചു

ബംഗലൂരു ● കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പൊതുവേദിയില്‍ വച്ച് വനിതാ പഞ്ചായത്തംഗം ചുംബിച്ചു. ബംഗളുരുവില്‍ നടന്ന യോഗത്തിനിടെയാണ് സംഭവം. ചിക്കമംഗളൂര്‍ ജില്ലയിലെ ടാരിക്കെരിയില്‍നിന്നുള്ള താലൂക്ക് പഞ്ചായത്ത് അംഗമായ ഗിരിജ ശ്രീനിവാസ് മുഖ്യമന്ത്രിയുടെ കവിളില്‍ ചുടുചുംബനം നല്‍കിയത്.

ചുംബനത്തിന് ശേഷം മുഖ്യമന്ത്രിക്കു പ്രതികരിക്കാന്‍ സമയംകിട്ടുംമുമ്പ് അവര്‍ വേദിയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ചുംബനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയാണ്. ആദ്യമായാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എനിക്ക് ആവേശം അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചുംബനം നല്‍കി. അതില്‍ തെറ്റൊന്നുമില്ലെന്നും ഗിരിജ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button