കൊച്ചി: തങ്ങളുടെ നിലപാടിലുറച്ച് സ്വാശ്രയ എഞ്ചിനീയറിങ്ങ് മാനേജ്‌മെന്റുകള്‍ വീണ്ടും രംഗത്ത്. പ്ലസ്ടു മാര്‍ക്ക് മാത്രം എഞ്ചിനീയറിങ്ങിനുള്ള മാനദണ്ഡമാക്കണമെന്ന് സ്വാശ്രയ എഞ്ചിനീയറിങ്ങ് മാനേജ്‌മെന്റുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എഞ്ചിനീയറിങ്ങ് പരിക്ഷ പാസാകാത്തവരെയും പരീക്ഷ എഴുതാത്തവരെയും സീറ്റിലേക്ക് പരിഗണിക്കണം. ഇല്ലെങ്കില്‍ കേരളത്തില്‍ 45,000 എഞ്ചിനീയറിങ്ങ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അതല്ലെങ്കില്‍ കുട്ടികള്‍ അന്യസംസ്ഥാന കോളജുകള്‍ അന്വേഷിച്ച് പോകുമെന്നും മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കാണും.
Post Your Comments