തിരുവനന്തപുരം● മതമില്ല എന്നുപറഞ്ഞ ഗുരുവിന്റെ പേരില്‍ ജാതി സംഘടനയുണ്ടാക്കാനാണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുള്ളവരുടെ ശ്രമമെന്നും ഇത് ഗുരുനിന്ദയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി . ജാതി പറയരുത് എന്ന് പഠിപ്പിച്ച ഗുരുവിനോട് ജാതി പറഞ്ഞാലെന്താ എന്ന് ചോദിക്കുന്നവരാണ് ഇന്ന് ഗുരുവിന്റെ അനുയായികളായി നടിക്കുന്നവര്‍. ഗുരുവിന്റെ ശിഷ്യനാകാനുള്ള ഏറ്റവും വലിയ യോഗ്യത ജാതിയും മതവും ഇല്ലാത്തവനാകുക എന്നതാണെന്നും പിണറായി പറഞ്ഞു.
ശിവഗിരിയെ റാഞ്ചാന്‍ ചില സംഘടനകള്‍ ശ്രമം നടത്തുന്നു. ജാതിയുടേയും മതത്തിന്റേയും പേരില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍. വോട്ട് ബാങ്ക് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Post Your Comments