KeralaNews

ഓണ്‍ലൈന്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസിയുടെ ഭാര്യ അതിവിദഗ്ദ്ധമായി മുങ്ങി മുങ്ങിയത് നൂറുപവന്‍ സ്വര്‍ണാഭരണങ്ങളും ആഡംബര കാറുമായി

കൊല്ലം : ഓണ്‍ലൈന്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രവാസി മലയാളിയുടെ ഭാര്യ നൂറ് പവന്‍ സ്വര്‍ണാഭരണങ്ങളും, വില പിടിപ്പുള്ള ആഡംബരക്കാറുമായി കടന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ വ്യാഴാഴ്ച രാത്രിയായിരുന്നു ഭാര്യയുടെ ഒളിച്ചോട്ടം.
കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിരുന്നു. എഞ്ചിനിയറിങ് ബിരുദധാരിയാണ് യുവതി. വിവാഹശേഷം ജോലിക്കായി ഭര്‍ത്താവ് വിദേശത്തേക്ക് പോയിരുന്നു. എന്നാല്‍ തന്റെ ഭാര്യ ഇടക്കാലത്ത് മറ്റൊരു ബന്ധം ആരംഭിച്ചതായി സൂചന ലഭിച്ചു. ഇതോടെ ഭാര്യയെ അറിയിക്കാതെ ഇയാള്‍ നാട്ടിലെത്തുകയായിരുന്നു.
അതേസമയം, ഭര്‍ത്താവിന്റെ വരവില്‍ സംശയം തോന്നിയ യുവതി ചാറ്റിങിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എന്ന കാമുകന്റെകൂടെ ആരഭരണങ്ങളും കാറുമായി കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് കാട്ടി കരുനാഗപ്പള്ളി പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കി. ഇരുവരെയും കണ്ടെത്തിയ പൊലീസ് നിര്‍ദ്ദേശിച്ചതു പ്രകാരം കമിതാക്കള്‍ കോടതിയില്‍ ഹാജരായി. യുവതിയെ കാമുകനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. കാറും സ്വര്‍ണവും പോലും തിരിച്ചുകിട്ടാതെ ഭര്‍ത്താവ് വെറുംകയ്യോടെ മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button