NewsIndia

കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരില്‍ മലയാളിയും

തിരുവനന്തപുരം: ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും. തിരുവനന്തപുരം സ്വദേശിയും സി.ആര്‍.പി.എഫ് സബ് ഇന്‍സ്‌പെക്ടറുമായ ജയചന്ദ്രനാണ് വീരമൃത്യു വരിച്ചത്. ജയചന്ദ്രന്‍ അടക്കം എട്ടു ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ജവാന്മാരുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനാണ് നീക്കം. ശ്രീനഗറിന് സമീപം പാം പൂരില്‍ ഇന്നലെ വൈകിട്ടോടെ ആയിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തയ്ബ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു. 21 ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ശ്രീനഗറിന് 14 കിലോമീറ്റര്‍ അകലെ ഫ്രെസ്റ്റ് ബാലിലായിരുന്നു സംഭവം.
കാറിലെത്തിയ ഭീകരസംഘം സി.ആര്‍.പി.എഫ് 161 ബറ്റാലിയന്റെ ബസിനു നേരെ തലങ്ങും വിലങ്ങും വെടി വെയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ അഞ്ചു പേര്‍ മരിച്ചിരുന്നു. ഇവിടെ നിന്നും രണ്ടു ഭീകരര്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button