മനുഷ്യന്റെ ചുറ്റുമുള്ള വസ്തുക്കള്‍ പോസ്റ്റീവ് ആയും നെഗറ്റീവ് ആയും എനര്‍ജികള്‍ പുറപ്പെടുവിക്കുന്നുണ്ട് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. വാസ്തു പ്രകാരം എത്തരത്തില്‍ എനര്‍ജികള്‍ പ്രധാനം ചെയ്യുന്നു എന്ന് പൂര്‍ണമായി ആര്‍ക്കും അറിയില്ല. എങ്കിലും ഊഷ്മളവും ഗുണകരവുമായ ഊര്‍ജ്ജപ്രഭാവം ശരിയായ വാസ്തു ക്രമീകരണത്തിലൂടെ സാദ്ധ്യമാകും. വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാര്‍ വാസ്തു പ്രകാരം ഒഴിവാക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
കട്ടിലിന്റെ സ്ഥാനം
കിഴക്കോട്ടോ, പടിഞ്ഞാറാട്ടോ തല വെച്ചു വേണം ഉറങ്ങേണ്ടത്. ഇത്തരത്തില്‍ കട്ടിലിന്റെ സ്ഥാനത്തില്‍ മാറ്റം വരുത്തുക. ദിക്കുകളില്‍ തെക്കിന്റെ പ്രാധാന്യം നമുക്ക് അറിയാവുന്നതാണ്. വടക്ക് നിന്ന് തെക്ക്ദിക്കിലേയ്ക്ക് ഭൂമിയുടെ കാന്തികപ്രഭാവം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആ തെക്ക് ദിക്കിനെ അനുയോജ്യമായി ഉപയോഗിച്ചാല്‍ ഒരു വ്യക്തിക്ക് തന്റെ ഉറക്കം സുഖകരമാക്കാം. സുഖനിദ്ര ലഭിക്കുന്ന വ്യക്തിയുടെ മനസ്സും പ്രണയ സുരഭിലമാകും.
കിടപ്പുമുറി
നല്ല സൂര്യ പ്രകാശം വേണം എന്നാണ് വാസ്തു പ്രകാരം പറയുന്നത്. ഉറങ്ങാന്‍ പോകുന്നത് വരെ മുറികളിലെ പ്രകാശം, മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വേണ്ടുന്ന പ്രകാശത്തിന്റെ തീവ്രത വരെ പ്രണയത്തെ സ്വാധീനിക്കപ്പെടുന്നു. അതിനനുസരിച്ച് ക്രമീകരണം നടത്തുക.
കറുത്ത നിറമുള്ള വസ്തുക്കള്‍
കറുത്ത നിറത്തിലുള്ള വസ്തുക്കള്‍ ഒഴിവാക്കുക കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍, ഉപയോഗിക്കുന്ന സാധനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. അതുപോലെ കട്ടിലിന്റെ അടിയിലും, മുറിയില്‍ ഭിത്തികളിലെ ഷെല്‍ഫുകളുടെ മുകള്‍ഭാഗത്തും പാഴ് വസ്തുക്കള്‍ വൃത്തിഹീനമായി സൂക്ഷിക്കുന്നതും ഒഴിവാക്കുക.
മുറിയുടെ നിറം
ഇരുണ്ട നിറത്തിലുള്ള പെയിന്റുകള്‍ക്ക് ഇളംനിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കുക. മുറിയുടെ ഭിത്തിയുടെ കളര്‍ ഉറക്കത്തെ സ്വാധീനിക്കും. അതുപോലെ ജനാലകളിലെ കര്‍ട്ടന്റെ നിറവും.
കിടപ്പു മുറിയുടെ സ്ഥാനം
വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്മാരുടെ മുറിയുടെ മുന്‍ഭാഗം തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ആകാന്‍ പാടില്ല.
Post Your Comments