കൊല്ലം: താന്‍ അഹങ്കാരിയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് ശരിയാണെന്ന് ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. നല്ല അച്ഛനു പിറന്നത് കൊണ്ടാണ് തനിക്ക് അഹങ്കാരമുള്ളത്. തന്റെ അച്ഛന്‍ ഒരു കാലത്തും അഴിമതിക്കേസില്‍ ജയിലില്‍ കിടന്നിട്ടില്ല. ടീം സോളാറിന് ഏറ്റവുംകൂടുതല്‍ സഹായം ചെയ്തത് ഗണേഷ്‌കുമാറാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് ഷിബുബേബി ജോണിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഗണേഷ് കുമാര്‍ രംഗത്തെത്തിയത്.
ഷിബു ബേബി ജോണ്‍ വഞ്ചകനാണെന്നും അദ്ദേഹത്തിന് തന്നോട് മുന്‍വൈരാഗ്യമുണ്ടെന്നും തന്നെ വഞ്ചിച്ചതിന് അദ്ദേഹത്തിന് ലഭിച്ച ശിക്ഷയാണ് ചവറയിലെ തോല്‍വിയെന്നും അഹങ്കാരവും അഴിമതിയുമാണ് ഈ തോല്‍വിയ്ക്കു പിന്നിലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഗണേഷിന്റെ മുന്‍ ഭാര്യ യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരാണ് സരിത എസ്.നായരുടേതെന്നും ഇതിനെതിരെ താന്‍ എടുത്ത നിലപാടാണ് ഗണേഷിനെ ചൊടിപ്പിച്ചതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
Post Your Comments