ഹൈദരാബാദ്: മകള്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടി കുടുംബത്തിന് അപമാനം വരുത്തുമോ എന്ന ഭയത്തെ തുടര്‍ന്ന് 17 കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ ആദിലാബാദില്‍ നടന്ന സംഭവത്തില്‍ 17 കാരിയുടെ പിതാവ് ലക്ഷ്മണ്‍, ഭാര്യ ചന്ദ്രക്കല, അമ്മ പാഞ്ചവതി എന്നിവര്‍ അറസ്റ്റിലായി.
അന്യജാതിക്കാരനായ ആണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പിറ്റേന്ന് വിവരം പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് പറയാന്‍ യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും പിതാവും മാതാവും യുവാവിനോടു കുപിതരാകുകയും വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു.
യുവാവ് പോയ ശേഷം പെണ്‍കുട്ടിയോടും മാതാപിതാക്കള്‍ തട്ടിക്കയറിയെങ്കിലും യുവാവിനൊപ്പം പോകുമെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചു തന്നെ നിന്നു. പെണ്‍കുട്ടി ഒളിച്ചോടിപ്പോകുമോയെന്ന് ഭയന്ന മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു
Post Your Comments