കൊല്ലം : കുണ്ടറയില്‍ കുടിവെള്ള ടാങ്ക് മറിഞ്ഞ് വീണ് കുട്ടി മരിച്ചു. സര്‍ക്കാര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കാണ് അപകടമുണ്ടാക്കിയത്. കുണ്ടറ വേലംപൊയ്കയിലാണ് സംഭവം. ഏഴു വയസ്സുകാരനായ അഭിയാണ് ദാരുണമായി മരണപ്പെട്ടത്. അഭിയുടെ കൂടെയുണ്ടായിരുന്ന അമ്മക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണ്.
Post Your Comments