NewsIndia

മലബാര്‍ നേവല്‍ എക്സര്‍സൈസ്-2016: ഇന്ധനം നിറയ്ക്കല്‍, ക്രോസ്-ഡെക്ക് ഫ്ലൈയിംഗ്, ആംഫിബിയന്‍ ലാന്‍ഡിംഗ് തുടങ്ങിയ നാവിക അഭ്യാസപ്രകടനങ്ങള്‍ കാണാം

ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികസേനകള്‍ പങ്കെടുക്കുന്ന മലബാര്‍ നേവല്‍ എക്സര്‍സൈസ് 2016-ന്‍റെ ഭാഗമായി നടന്ന പരിശീലന പ്രകടങ്ങളുടെ വീഡിയോ ഇന്ത്യന്‍ നേവി പുറത്തു വിട്ടു. അമേരിക്കന്‍ നേവിയുടെ യുഎസ്എസ് ചുങ്ങ് ഹൂനും ഇന്ത്യയുടെ ഐഎന്‍എസ് ശക്തിയും പങ്കെടുത്ത പാരലല്‍ അപ്രോച്ച്, ഇന്ധനം നിറയ്ക്കല്‍ എന്നിവയുടെ വീഡിയോകളും, അമേരിക്കയുടെ യു2 ശ്രേണിയിലുള്ള ആംഫിബിയന്‍ എയര്‍ക്രാഫ്റ്റ് വെള്ളത്തില്‍ ലാന്‍ഡ്‌ ചെയ്യുന്നതും തുടര്‍ന്ന്‍ പറന്നുയരുന്നതും, ക്രോസ്-ഡെക്ക് ഫ്ലൈയിംഗ് എന്നിവയുടെ വീഡിയോകളും ആണ് പുറത്തു വന്നിരിക്കുന്നത്.

ഇന്ധനം നിറയ്ക്കല്‍ പ്രകടനത്തില്‍ ഇന്ത്യയുടെ ഐഎന്‍എസ് ശക്തിയാണ് അമേരിക്കയുടെ യുഎസ്എസ് ചുങ്ങ് ഹൂനില്‍ നടുക്കടലില്‍ വച്ച് ഇന്ധനം നിറയ്ക്കുന്നത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button