പാലക്കാട്: എക്‌സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചെക്ക് പോസ്റ്റുകളില്‍ ഇനി നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. മുത്തങ്ങ, വാളയാര്‍, ആര്യങ്കാവ്, അമരവിള, മഞ്ചേശ്വരം എന്നീ ചെക്ക് പോസ്റ്റുകളിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത്. എക്‌സൈസ് കമ്മീഷണറായി ചുമതലേറ്റ ശേഷം പാലക്കാടെത്തിയ ഋഷിരാജ് സിംഗ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമായുള്ള സംവാദത്തിനിടെയാണ് പ്രഖ്യാപനം നടത്തിയത്.
ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച് റസ്റ്ററന്റില്‍ ബീയര്‍ വില്‍പന നടത്തിയതിന് ഹോട്ടലിനെതിരെ കേസെടുക്കാനും ബീയര്‍ പാര്‍ലര്‍ പൂട്ടാനും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരുന്നു. മിന്നല്‍ പരിശോധനയിലാണ് ചന്ദ്രനഗറിനു സമീപത്തെ ഹോട്ടല്‍ ശ്രീചക്രയില്‍ അനധികൃത വില്‍പന ഋഷിരാജ് സിംഗിന്റെ ശ്രദ്ധയില്‍പെട്ടത്. താഴത്തെ ബീയര്‍ പാര്‍ലറിലാണ് നിയമപ്രകാരം വില്‍പനയ്ക്ക് ഹോട്ടലിന് അനുമതിയുണ്ടായിരുന്നതെങ്കിലും മുകള്‍നിലയിലെ റസ്റ്റോറന്റിൽ വില്‍പന നടത്തുകയായിരുന്നു.
Post Your Comments