NewsBusiness

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വിദേശനിക്ഷപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം

2015-ലെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (Foreign Direct Investment, FDI) $1.76-ട്രില്ല്യണ്‍ എന്നനിലയിലേക്ക് ഉയര്‍ന്നപ്പോള്‍, അതില്‍ $44-ബില്ല്യണും ഒഴുകിയെത്തിയത് ഇന്ത്യയിലേക്കാണ്. ഇത് 8-വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിദേശനിക്ഷേപ വരവാണ്. 2008-ല്‍ $47-ബില്ല്യണ്‍ വിദേശനിക്ഷേപം വന്നതാണ് ഇന്ത്യയുടെ സര്‍വ്വകാല റെക്കോര്‍ഡ്.

ഐക്യരാഷ്ട്രസഭ ട്രേഡ് ഏജന്‍സിയുടെ ആഗോള എഫ്.ഡി.ഐ ട്രെന്‍ഡുകളെ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ലഭ്യമായിട്ടുള്ളത്. നരേന്ദ്രമോദി ഗവണ്മെന്‍റ് വിദേശനിക്ഷേപത്തിനുള്ള ചട്ടങ്ങളില്‍ ശ്രദ്ധേയമായ പരിഷ്കരണങ്ങള്‍ പ്രഖ്യാപിച്ചതിന്‍റെ അടുത്ത ദിവസം തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന തരത്തിലുള്ള ഈ യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഇന്ത്യയില്‍ വിദേശനിക്ഷേപം നടത്തുന്ന ആദ്യ 10-സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ സിങ്കപ്പൂര്‍, മൌറീഷ്യസ്, അമേരിക്ക, നെതര്‍ലന്‍ഡ്‌സ്‌, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ചൈന, ഹോങ്ങ്കോങ്ങ്, യു.എ.ഇ എന്നിവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button