IndiaNews

ബീഹാറില്‍ നിര്‍ഭയ മോഡല്‍ ബലാത്സംഗം: മുഖ്യപ്രതി അറസ്റ്റില്‍

മോതിഹാരി: ബീഹാറിലെ നിര്‍ഭയ മോഡല്‍ ബലാത്സംഗക്കേസില്‍ മുഖ്യപ്രതി പിടിയില്‍. സമിയുള്ള എന്നയാളാണ് പിടിയിലായത്. മുഖ്യപ്രതി ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് ബീഹാറിലെ മോതിഹാരി ജില്ലയില്‍ അഞ്ചംഗ സംഘം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പോകുന്നതിനിടെ യുവതിയെ പിന്തുടര്‍ന്ന് സമിയുള്ള ഉപദ്രവിച്ചിരുന്നു.

പെണ്‍കുട്ടി ഇക്കാര്യം അമ്മയെ അറിയിക്കുകയും തുടര്‍ന്ന് സമിയുള്ളയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ യുവതിയുടെ വീട്ടുകാരുടെ പരാതി ചെവിക്കൊള്ളാന്‍ തയ്യാറായില്ല. പീഡനശ്രമം വീട്ടില്‍ അറിയിച്ചതില്‍ പ്രകോപിതനായ സമിയുള്ള തന്റെ നാല് സുഹൃത്തുക്കളെയും കൂട്ടിയെത്തി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച ശേഷം ക്രുരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതികള്‍ നാടന്‍ തോക്കും കമ്പും കുത്തിക്കയറ്റി. തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചുവെന്ന നിഗമനത്തില്‍ ശരീരം വഴിയരുകില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് പട്രോളിംഗ് സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവതി മോതിഹാരി സാദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button