ന്യൂഡല്‍ഹി: വാട്സ്‌ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാലാണ് നിരോധനം ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വാട്സ്‌ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സഹായമാകുമെന്നുമെന്നാണ് വാദം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
സന്ദേശങ്ങള്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം മെസേജുകള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. ഈ സംവിധാനത്തിലേക്ക് ഉപയോക്താവ് മാറിക്കഴിഞ്ഞാല്‍ മറ്റുള്ളവര്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറാന്‍ കമ്പനിക്ക്പോലും സാധിക്കില്ല.
ഇത് തീവ്രവാദികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പെടാതെ ആശയകൈമാറ്റം നടക്കുമെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം. ഇത്തരം സന്ദേശങ്ങള്‍ പിടികൂടാന്‍ നിലവില്‍ പ്രയാസമാണെന്ന് അന്വേഷണ ഏജന്‍സികള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.
Post Your Comments