NewsIndia

രണ്ട് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റുകള്‍ കൊന്നുതള്ളിയ ബിജെപി പ്രവര്‍ത്തകര്‍ അനവധി

മാവോയിസ്റ്റ് പ്രശ്നം അതിരൂക്ഷമായ ഛത്തീസ്ഗഡില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റ് ഭീകരര്‍ കൊന്നുതള്ളിയ ബിജെപി പ്രവര്‍ത്തകര്‍ 70-പേരോളം വരുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ്. ഉത്തര ഛത്തീസ്ഗഡിലെ അംബികാപ്പൂരില്‍ നടക്കുന്ന ബിജെപി സംസ്ഥാന മീറ്റിലാണ് രമണ്‍ സിംഗ് ഈ കണക്ക് വെളിപ്പെടുത്തിയത്. ബസ്ത്തറിലാണ് മാവോയിസ്റ്റ് ആക്രമണം ഏറ്റവും രൂക്ഷം.

ബീജാപ്പൂരില്‍ മാവോയിസ്റ്റ് ഭീഷണികാരണം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നതിനെപ്പറ്റിയും രമണ്‍ സിംഗ് സംസാരിച്ചു.

നേരത്തെ, സുര്‍ഗുജയിലും സ്ഥിതി ഇതേവിധമായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ബസ്തറിലും സ്ഥിതിഗതികള്‍ ഞങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടുവരിക തന്നെ ചെയ്യും. രമണ്‍ സിംഗ് പറഞ്ഞു.

ജൂണ്‍ 10-ആം തീയതി ബീജാപ്പൂരിലെ ബിജെപി ജില്ലാപഞ്ചായത്തംഗം രാംസായ് മാജ്ജിയെ മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്നവര്‍ കൊലപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button