തിരുവനന്തപുരം: ബാച്ച് നമ്പറും നിര്‍മാണ തിയതിയും പോലും രേഖപ്പെടുത്താതെ ഇറക്കിയ മരുന്നിന് നിശ്ചയിച്ച വിലയേക്കാള്‍ 32 രൂപ അധികം ഈടാക്കിമരുന്ന് കമ്പനികളുടെ കൊള്ള.
വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട ആന്റിബയോട്ടിക്കായ സെഫിക്‌സിം മരുന്നിന് നിശ്ചിത വിലയേക്കാള്‍ 32 രൂപ കൂടുതലാണ് . കൂടാതെ ഈ മരുന്നുകളുടെ സ്ട്രിപ്പില്‍ ബാച്ച് നമ്പരോ നിര്‍മാണത്തിയതിയോ ഒന്നും പ്രിന്റ് ചെയ്തിട്ടില്ല. പകരം സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുകയാണ്. നിര്‍മാണ തിയതിയും കാലാവധി അവസാനിക്കുന്ന സമയവും വിലയുമൊക്കെ ഇത് മൂലം മാറ്റി ഒട്ടിക്കാൻ സാധിക്കും. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക് നിയമത്തിന്റെ നഗ്‌നമായ ലംഘനമാണിത്.
Post Your Comments